ഉന്നത വിജയികളെ അനുമോദിച്ചു

ചെറുപുഴ: യൂത്ത് കോണ്‍ഗ്രസ് തിരുമേനി യൂനിറ്റി​െൻറയും കോക്കടവ് ജവഹര്‍ ബാലജന വേദിയുടെയും നേതൃത്വത്തില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. യോഗം ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ് സതീശന്‍ കാര്‍ത്തികപ്പള്ളി, സലീം തേക്കാട്ടില്‍, മിഥുലാജ് പുളിങ്ങോം, ജോയിച്ചന്‍ പറമ്പില്‍, പ്രിന്‍സ് വെള്ളക്കട, ജസ്റ്റിൻ മതിലകം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.