ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക്​ പരിക്ക്​

എടക്കാട്: ചാല ബൈപാസ് റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. എടക്കാട് സ്വദേശികളായ ഡ്രൈവർ കെ.എൻ.പി. അഹമ്മദ്, യാത്രക്കാരികളായ സി.പി. റഹീമ, സി.പി. റംല എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്കായിരുന്നു അപകടം. കണ്ണൂരിൽനിന്നും എടക്കാട്ടേക്ക് വരുകയായിരുന്ന ഓട്ടോ നടാൽ ചീനാരത്ത് പള്ളിക്കുസമീപം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.