മാഹിയിലെ യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരം

മാഹി: മാഹിയിൽ സർവിസ് നടത്തുന്ന പി.ആർ.ടി.സി ബസുകളിൽ അത്യാവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ഗതാഗതമന്ത്രി കോർപറേഷൻ എം.ഡിക്ക് നിർേദശം നൽകി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ടതിനെ തുടർന്നാണിത്. ജൂൺ അഞ്ചിന് ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജീവനക്കാരുടെ ക്ഷാമംമൂലം ബസുകൾ സർവിസ് മുടക്കിയതിനെ തുടർന്ന് മാസങ്ങളോളമായി വിദ്യാർഥികളടക്കമുള്ളവർ ബുദ്ധിമുട്ടുകയും യാത്രാദുരിതം അനുഭവിക്കുകയും ചെയ്യുന്നത് എം.എൽ.എ ഗതാഗത മന്ത്രി എം.ഒ.എച്ച്. ഷാജഹാ​െൻറ ശ്രദ്ധയിൽപെടുത്തിയതോടെയാണ് നടപടിയുണ്ടായത്. പ്രശ്നത്തി​െൻറ ഗൗരവം മന്ത്രിയെ ബോധ്യപ്പെടുത്തിയതി​െൻറ അടിസ്ഥാനത്തിൽ നാലു ഡ്രൈവർമാരെയും ഒരു കണ്ടക്ടറെയും ദിവസക്കൂലിനിരക്കിൽ നിയമിക്കാൻ മന്ത്രി പി.ആർ.ടി.സി മാനേജിങ് ഡയറക്ടറോട് നിർേദശിക്കുകയായിരുന്നു. നിയമനം നടക്കുന്നതുവരെ രണ്ടു ഡ്രൈവർമാരെ പുതുച്ചേരിയിൽനിന്ന് മാഹിയിലേക്ക് വർക്ക് അറേഞ്ച്മ​െൻറിൽ എത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി എം.എൽ.എക്ക് ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.