വയോജനസംരക്ഷണ സെമിനാര്‍

കണ്ണൂർ: വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനമായ ജൂണ്‍ 15ന് കേരള സാമൂഹിക സുരക്ഷ മിഷന്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലയിലെ വയോമിത്രം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍, ജില്ലപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാര്‍. സമ്പൂര്‍ണ വയോജനസംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 10ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.