അനുമോദനം

പെരിങ്ങത്തൂർ: കിംജ അബൂദബിയുടെ നേതൃത്വത്തിൽ കിടഞ്ഞി പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കല്ലിക്കണ്ടി എൻ.എ.എം കോളജ് പ്രിൻസിപ്പൽ പുത്തൂർ മുസ്തഫ അനുമോദന ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് ദാരിമി, ആവോലം ബഷീർ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ആർ.കെ. മഹമൂദ്, ടി.കെ. ഹാരിസ്, ടി. മെഹറൂഫ്, ആർ. മുനീർ, സി.എച്ച്. ഹനീഫ, സി.എം. റഷീദ് എന്നിവർ സംസാരിച്ചു. എം.കെ. അഷ്റഫ് ചടങ്ങ് നിയന്ത്രിച്ചു. എം.സി. അസീസ് സ്വാഗതം പറഞ്ഞു. അനുസ്മരണം ചൊക്ലി: സി.പി.എം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിൻ കീഴിൽ പ്രഫ. എ.പി. അബ്ദുൽ ഖാദർ അനുസ്മരണസമ്മേളനം നടത്തി. സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വി.എ. മുകുന്ദൻ, ടി. ജയേഷ്, കെ. സജീവൻ, സി.സി. നിഷാനന്ദ് എന്നിവർ സംസാരിച്ചു. നവാസ് പി.വി. മേക്കുന്ന് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.