മോദിക്കും പിണറായിക്കും ഫാഷിസ്​റ്റ്​ ശൈലി ^ഡോ. എം.കെ. മുനീര്‍

മോദിക്കും പിണറായിക്കും ഫാഷിസ്റ്റ് ശൈലി -ഡോ. എം.കെ. മുനീര്‍ കണ്ണൂർ: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും സംസ്ഥാനത്ത് പിണറായി വിജയനും തുടരുന്നത് ഫാഷിസ്റ്റ് ശൈലിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എൽ.എ. മദ്യനയത്തി​െൻറ കാര്യത്തില്‍ മതമേലധ്യക്ഷന്മാരെ പോലും മുഖവിലക്കെടുക്കാതെ താന്‍പോരിമയോടെ തീരുമാനമെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറി​െൻറ വര്‍ഗീയ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറി​െൻറ മദ്യനയത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് ജൂണ്‍ 15ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്ന ജൂലൈ ഒന്നിന് കലക്ടറേറ്റ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ.എ.ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽഖാദര്‍ മൗലവി, മുന്‍ മന്ത്രിമാരായ കെ. സുധാകരന്‍, കെ.പി. മോഹനന്‍, ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, വി.എ. നാരായണന്‍, സുരേഷ്ബാബു എളയാവൂര്‍, അബ്ദുൽകരീം ചേലേരി, വി.പി.വമ്പന്‍, എ.കെ. ബാലകൃഷ്ണന്‍, ജോര്‍ജ് വടകര, ഇല്ലിക്കല്‍ ആഗസ്തി, മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.