കാസർകോ​െട്ട സംയുക്​ത സംരംഭത്തിൽനിന്ന്​ ഭെല്ലിനെ ഒഴിവാക്കുന്നു

കാസർകോട്: സംയുക്ത സംരംഭമായ കാസർകോെട്ട ഭെൽ- ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിൽ നിന്നും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിനെ (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) ഒഴിവാക്കും. ഇതിനാവശ്യമായ നടപടിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി കമ്പനിയുടെ ആസ്തി-ബാധ്യതകൾ ഉടൻ തിട്ടപ്പെടുത്തും. 2011ലാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡി​െൻറ കാസർകോട് യൂനിറ്റും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലും സംയുക്ത സംരംഭത്തിൽ ഏർപ്പെടുന്നത്. ഭെല്ലിന് 51 ശതമാനവും സംസ്ഥാന സർക്കാറിന് 49 ശതമാനവും ഓഹരി പങ്കാളിത്തം നൽകാനായിരുന്നു കരാർ. എന്നാൽ, ഭെൽ പണം മുടക്കിയില്ല. ഇതേത്തുടർന്ന് ഉൽപാദനം കുറഞ്ഞ് കമ്പനി നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. കമ്പനിയിൽ ഇപ്പോൾ 174 ജീവനക്കാരുണ്ട്. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, പി കരുണാകരൻ എം.പി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, റിയാബ് ചെയർമാൻ ഡോ. എം.പി. സുകുമാരൻ നായർ, കമ്പനി മാനേജിങ് ഡയറക്ടർ എസ്. ബോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.