കാറ്റിലും മഴയത്തും മരങ്ങൾ നിലംപതിച്ചു; സ്കൂൾ കെട്ടിടത്തിന് കേടുപാട്

പെരിയ: പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ കടപുഴകിയ മരം പതിച്ച് സ്കൂൾ കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. മൾട്ടി പർപ്പസ് ഹാളി​െൻറ ഒരു വശമാണ് മരം വീണ് തകർന്നത്. കഴിഞ്ഞദിവസം മഴയോടൊപ്പം ഉണ്ടായ കാറ്റിലാണ് കെട്ടിടത്തിനു മീതെ മരം കടപുഴകി വീണത്. കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ഒരു കാറിനും മറ്റ് ചില വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റിൽ ഒന്നിലധികം മരങ്ങൾ നിലംപതിക്കുകയായിരുന്നു. Add...കാലവർഷം പടം periya school maram: പെരിയ ഹയർസെക്കൻഡറി സ്കൂളിൽ കാറിനു മുകളിൽ വീണ മരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.