ക്ഷേമനിധി ഓഫിസ് മാർച്ച്

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് നടത്തി. മിനിമം പെൻഷൻ 3000 രൂപയാക്കുക, സെസ് പിരിവ് ഊർജിതപ്പെടുത്തുക, ഡെപ്യൂട്ടേഷൻ നിയമനം നിർത്തുക, ബോണസ് നിയമനിർമാണം നടത്തുക, ഭവനപദ്ധതി നടപ്പാക്കുക, പി.എഫും ഇ.എസ്.ഐയും നിർമാണ തൊഴിലാളികൾക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. അമ്പൂഞ്ഞി, എ. ദാമോദരൻ, പി. കുഞ്ഞമ്പു, ബിജു ഉണ്ണിത്താൻ, സി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. നോർത്ത് കോട്ടച്ചേരിയിൽനിന്ന് ആരംഭിച്ച മാർച്ചിന് ടി.ഡി. ജോണി, കെ. ശാർങ്ഗധരൻ, എ. ബാലൻ, ചാക്കോ, രാജൻ കഞ്ചിയിൽ, രമേശൻ കാര്യങ്കോട്, പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.