ഡിജിറ്റൽ ഇന്ത്യ ക്വിസ്​ മത്സര വിജയികൾ

കാസർകോട്: ജില്ല ഭരണകൂടത്തി​െൻറയും ജില്ല ഇ--ഗവേണൻസ് സൊസൈറ്റിയുടെയും ക്വിസ് കേരളയുടെയും നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, അർധസർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കായി നടത്തിയ ജില്ലതല ക്വിസ് മത്സരത്തിൽ പെരിയ ഗവ. പോളിടെക്നിക്കിലെ അബൂബക്കർ അഹ്റസ്, ഭക്ഷ്യസുരക്ഷ ഓഫിസിലെ കെ.എം. മൻസൂർ എന്നിവരുൾപ്പെട്ട ടീം ഒന്നാംസ്ഥാനം നേടി. ജില്ല പ്ലാനിങ് ഓഫിസിലെ വി.പി. നിർമൽ റോയി-അബ്ദുൽ സാബിത്ത് ടീം രണ്ടാംസ്ഥാനവും ജില്ല വ്യവസായ കേന്ദ്രത്തിലെ ബിജോഷ്-ശരത് ശശിധരൻ ടീം മൂന്നാംസ്ഥാനവും നേടി. ജില്ല കലക്ടർ കെ. ജീവൻബാബു, ക്വിസ് കേരള സെക്രട്ടറി ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.