സ്​കൂളുകൾ കരുതിയിരിക്കുക; ഉച്ചഭക്ഷണത്തിന്​ ഡി.പി.​െഎ എത്തും

സ്കൂളുകൾ കരുതിയിരിക്കുക; ഉച്ചഭക്ഷണത്തിന് ഡി.പി.െഎ എത്തും തിരുവനന്തപുരം: ഇനി ഉച്ചഭക്ഷണം തയാറാക്കുേമ്പാൾ സ്കൂളുകൾ ഒരാൾക്കുകൂടി അധികം കരുതുന്നത് നന്നായിരിക്കും. അപ്രതീക്ഷിതമായി കയറിവരുന്ന ആ അതിഥി ഒരു പക്ഷേ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർതന്നെ ആയിരിക്കാം. അല്ലെങ്കിൽ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ സ്കൂളിൽ എത്തിയെന്ന് വരാം. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇവർ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ എത്തുക. ആഴ്ചയിലൊരിക്കലായിരിക്കും സന്ദർശനം. ഇതുസംബന്ധിച്ച് ഡി.പി.െഎ മുഴുവൻ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ എന്നിവർക്ക് നിർദേശം നൽകി. മുന്നറിയിപ്പില്ലാതെയായിരിക്കും സന്ദർശനം. സ്കൂൾ സന്ദർശിക്കാനെത്തുന്ന ഉദ്യോഗസ്ഥർ പാചകപ്പുര, കലവറ, ഡൈനിങ് ഹാൾ, ജലസംഭരണി, മാലിന്യനിർമാർജന സംവിധാനം, പരിസരം, പാചകത്തൊഴിലാളികളുടെ ശുചിത്വം എന്നിവ പരിശോധിക്കും. ഇതുസംബന്ധിച്ച് ഇൻസ്പെക്ഷൻ ഡയറിയിൽ രേഖപ്പെടുത്താനും വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. ജില്ലയിൽ ഒാരോ മാസവും നടത്തുന്ന പരിശോധനകളുടെ റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ അടുത്തമാസം പത്തിനകം ഡി.പി.െഎക്ക് സമർപ്പിക്കണം. നിലവിൽ നൂൺ ഫീഡിങ് സൂപ്പർവൈസർ നടത്തിവരുന്ന പരിശോധനക്ക് പുറമെയാണിത്. സ്കൂളുകളിൽ ഒാരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതാത് ദിവസം ഉച്ചക്ക് രണ്ടിന് മുമ്പായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്. സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകവാതകം ഉപയോഗിക്കണം. ഗ്യാസ് കണക്ഷനും ഗ്യാസ് അടുപ്പുകൾക്കുമായി വിദ്യാഭ്യാസവകുപ്പ് 5000 രൂപ വീതം അനുവദിച്ചു. ഉച്ചഭക്ഷണപരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് മേഖല അടിസ്ഥാനത്തിൽ സർക്കാർ രണ്ട് കോഒാഡിനേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. ഒാരോ സ്കൂളിലെയും പാചകം ചെയ്ത ഭക്ഷണത്തി​െൻറ സാമ്പിൾ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്താൻ കോഒാഡിനേറ്റർമാരെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉച്ചഭക്ഷണത്തി​െൻറ ഗുണനിലവാരത്തെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂൺമീൽ സെക്ഷനിലേക്ക് പരാതി അയക്കാമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.