ജില്ല ആശുപത്രി ഫാർമസിയിൽ 24 മണിക്കൂർ സേവനം

കണ്ണൂർ: ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഇനി 24 മണിക്കൂറും മരുന്ന് ലഭ്യമാക്കാൻ സംവിധാനം. ആഴ്ചയിൽ മുഴുവൻ ദിവസവും 24 മണിക്കൂർ സേവനവുമായി ആശുപത്രിയിൽ ഫാർമസി പ്രവർത്തനം തുടങ്ങി. ഇതോടെ ആശുപത്രിയുടെ വികസനത്തിന് തന്നെ കാര്യമായ മാറ്റം ഉണ്ടാകുമെന്നും കൂടുതൽ ആളുകൾ ചികിത്സക്കായി ജില്ല ആശുപത്രിയെ സമീപിക്കുമെന്നും ഫാർമസി പ്രവർത്തനം ഉദ്ഘാടനംചെയ്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. നിലവിൽ രാത്രിയിൽ ഫാർമസിയിൽ മരുന്നു ലഭ്യമാകാറില്ലെന്നും ഏറെ ദൂരെ പോയി അവശ്യമരുന്നുകൾ വാങ്ങേണ്ടിവരുന്ന അവസ്ഥയാണെന്നും നേരേത്ത പരാതി ഉണ്ടായിരുന്നു. പനിയുൾപ്പെടെ വ്യാപകമാകുന്ന മഴക്കാലത്ത് പുതിയ സേവനം ലഭ്യമാകുന്നതിലൂടെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസമാകും. അവശ്യമരുന്നുകൾ ഉൾപ്പെടെ ഫാർമസിയിൽ ലഭ്യമാക്കേണ്ട 590 ഇനം മരുന്നുകളുടെയും ലഭ്യത ഫാർമസിയിൽ ഉറപ്പുവരുത്തുന്നതിനും ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. മുഴുവൻസമയ പ്രവർത്തനം കാര്യക്ഷമമാക്കാൻ മൂന്ന് ഫാർമസിസ്റ്റുമാരെയും അധികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂൽ, ആസൂത്രണസമിതിയംഗം കെ.വി. ഗോവിന്ദൻ, ആശുപത്രി സൂപ്രണ്ട് വി.വി. പ്രീത, െഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, സ്റ്റോർ സൂപ്രണ്ട് പി.ജി. ലാലി, ഫാർമസി ഹെഡ് കല്യാണി, ഫാർമസിസ്റ്റ് രാജീവൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.