ബസപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

ബസപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു പെരിയ: മൂന്ന് വർഷം മുമ്പുണ്ടായ ബസപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചാലിങ്കാൽ പള്ളിക്ക് സമീപത്തെ അബ്ദുല്ല (55)യാണ് മരിച്ചത്. മംഗളൂരു--കണ്ണൂർ റൂട്ടിലെ സ്വകാര്യബസിൽ ക്ലീനറായിരുന്ന ഇദ്ദേഹം ചാലിങ്കാലിൽ നടന്ന അപകടത്തിൽ ബസിൽനിന്നും തെറിച്ച് വീഴുകയായിരുന്നു. മംഗളൂരുവിലും പരിയാരത്തുമായി ചികിത്സയിലായിരുന്ന അബ്ദുല്ലക്കുവേണ്ടി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നതിനിടയിലാണ് മരിച്ചത്. അബ്ദുറഹ്മാ​െൻറയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ദൈനബി. മക്കൾ: ശഫീഖ് (മഹാത്മ ബഡ്സ് സ്കൂൾ, പെരിയ), റാഷിദ, റിയാസ്. സഹോദരങ്ങൾ: ഹനീഫ്, ഷരീഫ്, മുഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.