റോഡുകൾ ചളിക്കുളം; യാത്ര ദുരിതമയം

പാപ്പിനിശ്ശേരി: െറയിൽേവ അടിപ്പാത മഴ െപയ്തതോട ചളിക്കുളമായി. റെയിൽവേ പാലത്തി​െൻറ അനുബന്ധ റോഡായി ഉപയോഗിക്കേണ്ട എം.എം ആശുപത്രി അപ്രോച്ച് റോഡിൽ ഒാവുചാൽ നിർമാണത്തിനായി ഒന്നര മാസമായി അടച്ചിട്ടിരിക്കുകയാണ്. കാട്ടിലെപ്പള്ളി മുതൽ വളപട്ടണം പാലം വരെയുള്ള പാതയും മഴയായതോടെ ചളിക്കുളമായിരിക്കുകയാണ്. മഴ കഴിയുന്നതുവരെ ചെറുകിട വാഹനങ്ങൾക്ക് മാത്രം തുറന്നുകൊടുക്കാൻ ധാരണയായ മേൽപാലം ചില ബസുകൾക്കും ഹെവി വാഹനങ്ങൾക്കുമായി തുറന്നതോടെയാണ് അപ്രോച്ച് റോഡിൽ കാട്ടിലെപ്പള്ളി മേഖലയിൽ ദുരിതമായത്. കാട്ടിലെപ്പള്ളി മുതൽ വളപട്ടണം പാലം വരെയുള്ള മേഖലയിൽ പഴയ റോഡ് കെ.എസ്.ടി.പി കിളച്ചുമറിച്ചിരുന്നു. ഇതോടെയാണ് മഴ തുടങ്ങിയതോടെ ഇവിടം ചളിക്കുളമായത്. നിലവിൽ ഇരുചക്രവാഹനങ്ങൾക്കടക്കം പോകാനാവാത്ത വിധം വൻ കുഴികളാണ് രൂപപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.