ശ്രീവത്സം സ്​ഥാപനങ്ങളി​െല റെയ്​ഡ്​: ബിനാമി നടത്തിയത്​ ആദിവാസി കരാറുകാരനെ ഉപയോഗിച്ച്​

ശ്രീവത്സം സ്ഥാപനങ്ങളിെല റെയ്ഡ്: ബിനാമി നടത്തിയത് ആദിവാസി കരാറുകാരനെ ഉപയോഗിച്ച് കൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമ പന്തളം സ്വദേശി എം.കെ.ആർ. പിള്ള കേരളത്തിൽ ഇടപാട് നടത്തിയത് നാഗാലാൻഡിൽ സർക്കാർ കരാറുകാരനായ ആദിവാസിയെ ഡയറക്ടറായി നിയമിച്ചാണെന്ന് ആദായ നികുതി വിഭാഗം കണ്ടെത്തി. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടറായി നിയമിതനായ ഇദ്ദേഹത്തിന് സ്ഥാപനങ്ങളെപ്പറ്റി വിവരമില്ലെന്നും 'പിള്ള സാർ' പറഞ്ഞ ഇടങ്ങളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഉേദ്യാഗസ്ഥർ അറിയിച്ചു. പിള്ളയുടെ മക​െൻറ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചതായും കണ്ടെത്തി. 1999ൽ ഷില്ലോങിൽ രജിസ്റ്റർ ചെയ്ത വൃന്ദാവൻ ബിൽഡേഴ്സ് എന്ന സ്ഥാപനത്തി​െൻറ ഡയറക്ടർ ബോർഡ് അംഗമാണിയാൾ. വത്സല രാജ് പിള്ള, വരുൺ രാജ് പിള്ള, അരുൺ രാജ് പിള്ള, ടി.ഇ.പി. രഗ്മ എന്നിവരാണ് കമ്പനി വെബ്സൈറ്റിൽ നൽകിയ ഡയറക്ടർ അംഗങ്ങൾ. ടി.ഇ.പി. രഗ്മ എന്ന വ്യക്തിയാണോ ആദിവാസി കോൺട്രാക്ടർ എന്നും അധികൃതർ അന്വേഷിക്കും. വത്സല രാജ് പിള്ള, വരുൺ രാജ് പിള്ള, അരുൺ രാജ് പിള്ള എന്നിവർ പിള്ളയുടെ കുടുംബാംഗങ്ങളാണ്. കേരളത്തിൽ 400 കോടിയുെടയും നാഗാലാൻഡ് ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽ ആയിരത്തിലേറെയും രൂപയുടെ കള്ളപ്പണനിക്ഷേപം ഉണ്ടാകുമെന്നും ആദായ നികുതി വിഭാഗം സംശയിക്കുന്നു. നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി ജോലിയിൽ കയറിയ പിള്ളയുടെ സ്ഥാപനങ്ങളിൽ വ്യാഴാഴ്ചയാണ് റെയ്ഡ് നടത്തിയത്. നാഗാലാൻഡ് ഡി.ജി.പിയുടെ ഒാഫിസിൽ കൺസൾട്ടൻറ് കൂടിയാണ് പിള്ള. നാഗാലാൻഡ് ഡി.ജി.പി എൽ.എൽ. ദോങ്ഗൽ ലീവിലാണെന്നും അടുത്തയാഴ്ച തിരിച്ചെത്തിയശേഷം ഇതു സംബന്ധിച്ച കാര്യം ചർച്ച ചെയ്യുമെന്നും പറഞ്ഞതായി നാഗാലാൻഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.