ചന്ദനക്കാംപാറ ക്ഷീരോൽപാദക സഹകരണ സംഘം: അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചു

പയ്യാവൂർ: ചന്ദനക്കാംപാറ ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവായി. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ രണ്ടുമാസമായി ക്ഷീരവികസന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭരണം തുടരുകയായിരുന്നു. ഇതിനെതിരെ കേരള കർഷക സംഘത്തി‍​െൻറ നേതൃത്വത്തിൽ ചന്ദനക്കാംപാറയിൽ സമരം നടത്തിയിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ സജൻ വെട്ടുകാട്ടിൽ, തോമസ് മുതിരേന്തിക്കൽ, ജോസഫ് കൈതോലിയിൽ എന്നിവർ യോഗം ചേർന്ന് തോമസ് മുതിരേന്തിക്കലിനെ ചെയർമാനായി തെരഞ്ഞെടുത്തു. കർഷക സംഘം പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.