ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് ബാങ്ക് ജീവനക്കാർ ബോധരഹിതരായി

തളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്കിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ബോധരഹിതരായി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാനേജർ പി.സി. അലക്സ് (54), ഷൈജു (42), ശാന്ത (54), നിതിൻ (26), രമേശ് കുമാർ (49) എന്നിവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബോധരഹിതരായ ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എ.സി റൂമിൽ പ്രവർത്തിച്ച ജനറേറ്ററിൽനിന്ന് പുക പുറത്തുകളയുന്ന എക്സ്ഹോസ്റ്റ് ഫാൻ തകരാറിലായതിനാൽ പുക പുറത്തേക്ക് പോകാത്തതാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. അവശരായ മറ്റ് നാലുപേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.