പനിപ്പേടിയിൽ മലയോരം

കേളകം: മഴ കനത്തതോടെ മലയോരമേഖലയില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു. നിരവധിപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. വൈറൽ പനി, ഛര്‍ദി, ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോർട്ട്ചെയ്ത അടക്കാത്തോട് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. സ്വകാര്യ, ഹോമിയോ, ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണവും ഇരട്ടിയാണ്. ശുദ്ധജലത്തി​െൻറ അഭാവമാണ് വയറിളക്കരോഗങ്ങള്‍ വര്‍ധിക്കുന്നതി​െൻറ പ്രധാനകാരണം. കനത്ത വേനലില്‍ പ്രദേശത്തെ പല ജലസ്രോതസ്സുകളും മാലിന്യവാഹികളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.