നീർച്ചാലിൽ വെള്ളംകയറിയ വീടുകളിൽ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന്​

കണ്ണൂർ സിറ്റി: തഹസിൽദാറും ഡെപ്യൂട്ടി കലക്ടറും സ്ഥലത്തെത്തിയിട്ടും നീർച്ചാൽ പാലത്തിനു സമീപം കഴിഞ്ഞദിവസം വെള്ളംകയറിയ വീടുകൾ സന്ദർശിച്ചില്ലെന്നാരോപണം. ഉച്ചയോടെ നീർച്ചാൽ അഴിമുഖവും നീർച്ചാൽതോടും സന്ദർശിച്ച തഹസിൽദാറും സംഘവും വീടുകളുടെ നാശനഷ്ടം കാണാനോ വീട്ടുകാരെ ആശ്വസിപ്പിക്കാനോ നിൽക്കാതെ തിരിച്ചുപോയതായും നാട്ടുകാർ പരാതിപ്പെടുന്നു. ജെ.സി.ബി എത്തിക്കാമെന്ന ഉറപ്പിന്മേൽ പോയെങ്കിലും മണിക്കൂറുകൾ കാത്തു നിന്നെങ്കിലും ജെ.സി.ബി കാണാത്തതിനെ തുടർന്ന് നാട്ടുകാർതന്നെ ഇറങ്ങി ചളിയും മാലിന്യങ്ങളും നീക്കി വെള്ളത്തെ തിരിച്ചുവിടുകയും കൂടുതൽ വെള്ളംകയറുന്നത് ഒഴിവാക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ജെ.സി.ബി എത്തിക്കാമെന്ന് മേയർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും വാർഡ് കൗൺസിലർ പറഞ്ഞു. സിറ്റി, തയ്യിൽ കോർപറേഷൻ ഹെൽത്ത് ഡിവിഷ​െൻറ കീഴിൽ കാലവർഷം അവസാനിക്കുന്നതുവരെ കരാർ അടിസ്ഥാനത്തിൽ ഒരു ജെ.സി.ബി സംവിധാനം ഉണ്ടാക്കാൻ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ മീനാസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചമുതൽ വിളിച്ചിട്ടും മേയർ സ്ഥലം സന്ദർശിക്കാത്തതിൽ പ്രദേശവാസികൾക്ക് പ്രയാസമുണ്ടെന്നും വാർഡ് കൗൺസിലർ മീനാസ് കൗൺസിൽ യോഗത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.