നഗരത്തിൽ എങ്ങും മാലിന്യം

കാസർകോട്: മഴയെത്തിയതോടെ മാലിന്യച്ചാലുകളിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് കാസർകോട് നഗരവീഥികൾ. നഗരസഭ പ്രദേശത്ത് പന്നിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ദിവസം മുമ്പ് നഗരത്തിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതായി അറിയിപ്പുണ്ടായിരുന്നു. എന്നാൽ, പരിപാടി ചടങ്ങിലൊതുക്കി പ്രഹസനമാക്കി മാറ്റുകയായിരുന്നു. മാലിന്യക്കൂമ്പാരങ്ങൾക്ക് അനക്കം തട്ടിയിട്ടില്ല. വർഷങ്ങളായി ശുചീകരിക്കാത്ത ഒാവുചാലുകളിൽനിന്ന് ദുർഗന്ധം പേറുന്ന മലിനജലം റോഡുകളിലേക്ക് പരന്നൊഴുകുകയാണ്. ഇതു ചവിട്ടി കടന്നുപോകുന്നവർക്ക് കാലുകളിൽ ചൊറിച്ചിലും നീർവീക്കവും അനുഭവപ്പെടുന്നു. കൊതുകുകളും രോഗാണുക്കളും പെറ്റുപെരുകി നഗരസഭ പകർച്ചവ്യാധികളുടെ വിളനിലമായി മാറി. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മാലിന്യ നിർമാർജന പദ്ധതികൾ നടപ്പാക്കാത്തതിന് കഴിഞ്ഞ വർഷം ഒാഡിറ്റ് വിഭാഗത്തി​െൻറ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന നഗരസഭാധികൃതർ ഇൗ വർഷവും അനാസ്ഥ തിരുത്താൻ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.