മണൽ കടത്ത്​: ട്രക്കുകളും ലോറിയും പിടിച്ചെടുത്തു

കാസര്‍കോട്: കര്‍ണാടകയില്‍നിന്ന് മണൽ കടത്തിക്കൊണ്ടുവന്ന നാല് ട്രക്കുകളും ലോറിയും പൊലീസ് പിടിച്ചെടുത്തു. നാല് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ട്രക്ക് ഡ്രൈവര്‍മാരായ തൃക്കരിപ്പൂരിലെ രഞ്ജിത്ത് (22), തോണിപ്പള്ളത്തെ റഫീഖ് (26), കര്‍ണാടക കാവല്‍കട്ടയിലെ ഷെയ്ഖ് നഫ്രാസ് നവാസ് (24), കര്‍ണാടകയിലെ മുഹമ്മദ് നിസാര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ പൊലീസിനെ കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.