പുസ്തക ചർച്ച

ചെറുവത്തൂർ: പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തില്‍ പ്രതിമാസ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. റേഷനരിയുടെ കഥ പറയുന്ന മജീദ് മൂത്തേടത്തി​െൻറ 'ഒരു പോങ്ങ റേഷനരി' എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്തത്. ജയദേവന്‍ പെരിങ്ങേത്ത് വിഷയമവതരിപ്പിച്ചു. റേഷന്‍ സംവിധാനത്തി​െൻറ അന്നത്തെയും ഇന്നത്തെയും അവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വി.വി. ഉണ്ണികൃഷ്ണൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പത്മാവതി, ബാലകൃഷ്ണന്‍, ശാന്ത ജയദേവന്‍, ടി.കെ. ശാന്തകുമാരി, ടി. അബ്ദുൽ ഖാദര്‍, എം. ജനാർദനൻ, പി. റൈന എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.