കൊട്ടിയൂർ വൈശാഖോത്സവം: തിരുവോണം ആരാധന ബുധനാഴ്ച

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവ വേളയിൽ നടക്കുന്ന നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ബുധനാഴ്ച നടക്കും. കോട്ടയം കിഴക്കേ കോവിലകം വകയാണ് ഈ വിശേഷാൽ ആരാധന. ഉഷ പൂജക്കു ശേഷമാണ് തിരുവോണം ആരാധന നടക്കുക. തുടർന്ന് നിവേദ്യ പൂജ കഴിഞ്ഞാൽ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻശീവേലിയാണ് നടക്കുക. ശീവേലിക്ക് ആനകൾക്ക് സ്വർണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും സ്വർണകുടം, വെള്ളികുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങളും അകമ്പടിയായി ഉണ്ടാകും. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങൾക്ക് തുടക്കമാവുക. ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് ആരംഭിക്കുക. ആരാധനക്കാവശ്യമായ പാലമൃതും പഞ്ചഗവ്യത്തിനുള്ള സാധനങ്ങളും പേരാവൂർ കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.