വീടി​െൻറ മതിലിടിഞ്ഞു റോഡിൽവീണ്​ ഗതാഗതം തടസ്സപ്പെട്ടു; വീട്​ അപകടഭീഷണിയിൽ

ഇരിട്ടി: മഴയിൽ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിലെ ബാബുവി​െൻറ വീടി​െൻറ 30 അടി ഉയരത്തിലുള്ള മതിലിടിഞ്ഞ് റോഡിൽവീണു. തുടർന്ന് ഉരുപ്പുംകുറ്റി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മതിലിടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി. ഇതേതുടർന്ന് കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു. റോഡിൽ കല്ലും മണ്ണും പതിച്ചതോടെ ഉരുപ്പുംകുറ്റി, ഏഴാംകടവ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കരിക്കോട്ടക്കരി എസ്.െഎ സുധീർ കല്ല​െൻറ നേതൃത്വത്തിൽ പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. അഡ്വ. സണ്ണിജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഷീബ സെബാസ്റ്റ്യൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ബിനോയ് കുര്യൻ, വാർഡ് അംഗം പ്രിയ കെ. ജോൺ എന്നിവർ സന്ദർശിച്ചു. വൈദ്യുതി മുടങ്ങും ഇരിട്ടി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തന്തോട്, കടത്തുംകടവ്, പാലവെളിച്ചം എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയും പെരുമ്പടവ്, ചടച്ചിക്കുണ്ടം, കല്ലുവയൽ, മാങ്കുഴി, പടിയൂർ, നെടിയോടി, പുലിക്കാട് എന്നിവിടങ്ങളിൽ ഒരുമണിമുതൽ വൈകീട്ട് അഞ്ചുമണിവരെയും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.