ഇഫ്താർ സ്നേഹവിരുന്ന്

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം കണ്ണൂർ യൂനിറ്റി സ​െൻററിൽ സംഘടിപ്പിച്ചു. മനുഷ്യരെ തമ്മിലകറ്റുന്ന വർത്തമാനകാലത്ത് സ്നേഹത്തിലും സാഹോദര്യത്തിലുമൂന്നിയ കൂട്ടായ്മകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഇഫ്താർവിരുന്ന് അതിന് നിമിത്തമാവുന്നത് സന്തോഷകരമാണെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ജില്ല പ്രസിഡൻറ് പി.ടി.പി. സാജിത അധ്യക്ഷത വഹിച്ചു. വനിതവിഭാഗം സംസ്ഥാന സമിതി അംഗം കെ.എൻ. സുലൈഖ ഇഫ്താർ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, കെ.പി.സി.സി സെക്രട്ടറി സുമ ബാലകൃഷ്ണൻ, കേരള വഖഫ് ബോർഡ് അംഗം ശമീമ ഇസ്ലാഹിയ്യ, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ആരിഫ മെഹ്ബൂബ്, ജലറാണി (ശാന്തിദീപം സ്പെഷൽ സ്കൂൾ), രഹന (വെൽഫെയർ പാർട്ടി), ഐ.എം.ടി പ്രിൻസിപ്പൽ നാദിറ ജാഫർ, സാജിത (തണൽ), കണ്ണൂർ പിങ്ക് പൊലീസ് എസ്.െഎ ലീലാമ്മ, നസ്റീന (ഫ്രറ്റേണിറ്റി), ലളിത ടീച്ചർ, ബീന ചേലേരി തുടങ്ങിയവർ സംസാരിച്ചു. സൂറ അൻഫാൽ വിജ്ഞാനപരീക്ഷയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. ജുവൈരിയ്യക്ക് നൽകി ശമീമ ഇസ്ലാഹിയ്യ നിർവഹിച്ചു. ജുമാന ഖുർആനിൽനിന്ന് അവതരിപ്പിച്ചു. നിഷാദ ഇംതിയാസ് സ്വാഗതവും എം.കെ. ശരീഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.