വനിത കൺവെൻഷൻ

കണ്ണൂർ: കേരള കോഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിത കൺവെൻഷനും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. മുൻ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർപേഴ്സൻ എം.വി. സീത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. രാജീവൻ വിജയികൾക്ക് ഉപഹാരം സമ്മാനിച്ചു. ജില്ല പ്രസിഡൻറ് ലക്ഷ്മണൻ തുണ്ടിക്കോത്ത്, വനിത ഫോറം ജില്ല കൺവീനർ കെ. രാധ, താലൂക്ക് പ്രസിഡൻറ് ടി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. സീന മോഹൻ സ്വാഗതവും എ.വി. ശൈലജ നന്ദിയും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും സഹകരണ മേഖലയും എന്ന വിഷയമവതരിപ്പിച്ച് റിട്ട. സഹകരണ ജോ. രജിസ്ട്രാർ കെ. സുരേന്ദ്രൻ ക്ലാെസടുത്തു. വനിത ഫോറം ജില്ല ചെയർപേഴ്സൻ എ. പ്രമീള അധ്യക്ഷത വഹിച്ചു. കെ. പ്രീത സ്വാഗതവും കെ.പി. വസന്ത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.