എം.എൽ.എയുടെ നോട്ട്​ പുസ്​തക വിതരണം വിവാദത്തിൽ

മംഗളൂരു: ജന്മദിനസമ്മാനമായി മംഗളൂരു നോര്‍ത്ത് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊഹയുദ്ദീന്‍ ബാവ നടത്തിയ സൗജന്യ നോട്ട് പുസ്തക വിതരണം വിവാദത്തില്‍. മണ്ഡലത്തില്‍ വിവിധ വിദ്യാലയങ്ങളിലെ 48,000 കുട്ടികള്‍ക്ക് അഞ്ചുവീതം പുസ്തകങ്ങളാണ് നല്‍കിയത്. എം.എല്‍.എയുടെ സമ്മാനം എന്ന് ഫോട്ടോസഹിതം മുഖചിത്രം, ചട്ടയുടെ ഉള്‍ഭാഗത്ത് അദ്ദേഹം വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ഫോട്ടോകള്‍, പുറംചട്ടയില്‍ എം.എല്‍.എയുടെ ഇളയസഹോദരന്‍ ബി.എം. ഫാറൂഖി‍​െൻറ 'പ്രസ്റ്റീജ് ഗ്രൂപ്' പരസ്യം എന്നിങ്ങനെയാണ് പുസ്തകത്തിലുള്ളത്. 52 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചതായി പറയുന്നു. വിദ്യാഭ്യാസ അധികൃതരില്‍നിന്ന് മണ്ഡലത്തിലെ വിദ്യാലയങ്ങളുടെയും കുട്ടികളുടെയും പട്ടിക എം.എല്‍.എയുടെ ഓഫിസ് ശേഖരിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എം.എല്‍.എ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമത്തി‍​െൻറ ഭാഗമാണിതെന്ന് ബി.ജെ.പി മംഗളൂരു നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് വൈ. ഭാരത് ഷെട്ടി ആരോപിച്ചു. എം.എല്‍.എ പദവി ദുരുപയോഗം ചെയ്തതിനെതിരെ അദ്ദേഹം സ്പീക്കര്‍ക്ക് പരാതിനല്‍കി. പുസ്തകവിതരണത്തിന് എം.എല്‍.എ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ദുരുപയോഗം ചെയ്തതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.