മുങ്ങുന്ന കപ്പലില്‍നിന്ന് ഇന്ധനം പരക്കുന്നു

മംഗളൂരു: മണ്ണുമാന്തി കരിങ്കല്‍ഭിത്തി കെട്ടാന്‍ എത്തി ഉള്ളാളില്‍ അപകടത്തില്‍പെട്ട കപ്പല്‍ മുങ്ങുന്നു. തിരമാലകള്‍ തകര്‍ത്ത കപ്പല്‍ഭാഗങ്ങള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. ഇന്ധനച്ചോര്‍ച്ച ഉയർത്താവുന്ന മലിനീകരണഭീഷണിയില്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ആശങ്കയിലാണ്. ഡിസല്‍ ഊറ്റിയെടുക്കാന്‍ സിങ്കപ്പൂരില്‍നിന്നുള്ള വിദഗ്ധ സംഘത്തി‍​െൻറ ശ്രമങ്ങള്‍ പ്രതികൂല കാലാവസ്ഥകാരണം ഉപേക്ഷിച്ചത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ ദാത്രി ഡ്രഡ്ജിങ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി‍​െൻറ കപ്പല്‍ ആഴ്ച മുമ്പാണ് മംഗളൂരുവിലെത്തിയത്. പുതുമംഗളൂരു തുറമുഖത്തിന് തെക്ക് ഉള്ളാള്‍ മഹാവീര്‍ പട്ടണം തീരത്തുനിന്ന് 700 മീറ്റര്‍ അകലെ കടലില്‍ അപകടത്തില്‍പെട്ടത്. തിരമാലകളില്‍ അകപ്പെട്ട 27 ജീവനക്കാരെ കോസ്റ്റ്ഗാഡ് രക്ഷിച്ചിരുന്നു. കപ്പല്‍ ഇതിനകം മുക്കാല്‍ഭാഗവും മുങ്ങി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ച് കപ്പലും ജീവനക്കാരെയും അയച്ച കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മംഗളൂരു എം.എല്‍.എ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.