തൃശൂർ വലപ്പാട്​ ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് കാസർകോട്​ സ്വദേശി മരിച്ചു

കാസർകോട്: ഇരിഞ്ഞാലക്കുടക്കടുത്ത് വലപ്പാട് ചരക്കുലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് കാസർകോട് ബന്തടുക്ക സ്വദേശി ലോറിഡ്രൈവർ മരിച്ചു. ബന്തടുക്ക മലാംകുന്നിലെ ചന്ദ്രശേഖരൻ (60) ആണ് മരിച്ചത്. സഹായിയായ ഡ്രൈവര്‍ മാനടുക്കത്തെ ബിജു ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. കാസര്‍കോട്ട്നിന്ന് കോട്ടയത്തേക്ക് റബര്‍ഷീറ്റ് കൊണ്ടുപോയി തിരികെ വരുേമ്പാൾ ചന്ദ്രശേഖരൻ ഓടിച്ച ലോറി വെള്ളരിക്കുണ്ട്-ചെറുപുഴ-കോട്ടയം റൂട്ടിലോടുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസർകോെട്ട സഹകരണസംഘത്തി​െൻറ വരദരാജ്‌പൈ ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു ചന്ദ്രശേഖരൻ. പരേതരായ നാരായണന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: ശ്വേത (മെഡിക്കല്‍ വിദ്യാർഥിനി, ബംഗളൂരു), ശ്രേയ (പ്ലസ് വണ്‍ വിദ്യാർഥിനി, ബളാംതോട്). സഹോദരങ്ങള്‍: ഭാസ്‌കരന്‍, ലീല പൊടവടുക്കം, ലളിത മുന്നാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.