'പൊലിയന്ത്രം' ഡോക്യുമെൻററി പൂർത്തിയായി

കാസർകോട്: അത്യുത്തരകേരളത്തി​െൻറ യഥാർഥ ഒാണാഘോഷമായ 'പൊലിയന്ത്രം' ചടങ്ങിനെക്കുറിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളജിലെ സാഹിത്യവേദി നിർമിച്ച 'പൊലിയന്ത്രം-റിച്വൽ ഒാഫ് എ ഗ്രേറ്റ് റിേട്ടൺ' എന്ന ഡോക്യുമ​െൻററി പ്രദർശനത്തിന് തയാറായി. 34 മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണിത്. കാസർകോട് ജില്ലയിൽ തുലാം മാസത്തിലെ ദീപാവലിദിവസം മഹാബലിയെ വിളക്കും പൂക്കളും വെച്ച് ദൈവത്തെപ്പോലെ വരവേൽക്കുന്ന ചടങ്ങാണ് പൊലിയന്ത്രം. ധർമശാസ്താക്ഷേത്രങ്ങളിലും തെയ്യസ്ഥാനങ്ങളിലും വീടുകളിലും ഇപ്പോഴും ഇൗ ചടങ്ങ് നടക്കുന്നുണ്ട്. നോവലിസ്റ്റും സാഹിത്യവേദി പ്രസിഡൻറുമായ അംബികാസുതൻ മാങ്ങാടാണ് 'പൊലിയന്ത്ര'ത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത്. ജലീൽ ബാദുഷയാണ് ഛായാഗ്രഹണം. വിപിൻ രവി എഡിറ്റിങ്ങും ജയൻ മാങ്ങാട് ശബ്ദലേഖനവും നിർവഹിച്ചു. ശബ്ദം നൽകിയത് അജേഷ് കടന്നപ്പള്ളിയാണ്. സാഹിത്യവേദിയുശട 30ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2016ലാണ് നിർമാണം ആരംഭിച്ചത്. മഞ്ചേശ്വരം, ഉപ്പള, കീഴൂർ, കൊടവലം, പൊടവടുക്കം എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. കഴിഞ്ഞ 13 വർഷമായി പൊലിയന്ത്രം ചടങ്ങ് സാഹിത്യവേദി നെഹ്റു കോളജിൽ സംഘടിപ്പിച്ചുവരുന്നുണ്ട്. യഥാർഥമായ ഒാണത്തെ തിരിച്ചുപിടിക്കാനുള്ള അധിനിവേശങ്ങൾക്കെതിരായ പ്രതീകാത്മകമായ പ്രതിരോധ പ്രവർത്തനം എന്നനിലയിലാണ് അനുഷ്ഠാനം എന്ന നിലയിലല്ല ഇൗ ചടങ്ങ് സാഹിത്യവേദി നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞകൊല്ലം 'പൊലിയന്ത്രം' ചടങ്ങ് പാലമരക്കൊമ്പിൽ വിളക്കുകത്തിച്ച് ഉദ്ഘാടനം ചെയ്തത് കഥാകൃത്തും പൂർവവിദ്യാർഥിയുമായ സന്തോഷ് ഏച്ചിക്കാനമാണ്. ഇൗ ചടങ്ങും ഡോക്യുമ​െൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.