കെ. വെളുത്തമ്പു ചരമവാർഷികം

കാസർകോട്: വെളുത്തമ്പുവി‍​െൻറ ഒന്നാം ചരമവാര്‍ഷികത്തില്‍ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനംചെയ്തു. നിസ്വാർഥമായ രാഷ്ട്രീയപ്രവർത്തനത്തിന് ഉദാഹരണമാണ് അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡൻറ് കെ. വെളുത്തമ്പുവി‍​െൻറ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വലിയ ഭിന്നിപ്പുണ്ടായ ഘട്ടത്തിലാണ് വെളുത്തമ്പു ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റത്. കോൺഗ്രസും യു.ഡി.എഫും നിർണായകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേസ്വഭാവക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷതവഹിച്ചു. കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മുന്‍മന്ത്രി സി.ടി. അഹമ്മദലി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ. നീലകണ്ഠൻ, അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എം.സി. ജോസ്, പി. ഗംഗാധരന്‍ നായർ, പി.എ. അഷ്റഫലി, ബാലകൃഷ്ണ വോര്‍കുഡ്ലു, നഗരസഭ ചെയർപേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, എ.എ. കടവത്ത് എന്നിവര്‍ സംസാരിച്ചു. ഡി.സി.സി ജനറല്‍സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതവും വിനോദ്കുമാര്‍ പള്ളയില്‍വീട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.