മാർച്ചും ധർണയും

തൃക്കരിപ്പൂർ: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തി. മദ്യഷാപ്പ് അനുവദിക്കുന്നതിനുള്ള പഞ്ചായത്ത്-മുനിസിപ്പാലിറ്റി സ്വയം നിർണയാവകാശം എടുത്തുകളയാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. വി.പി.എം. സാലിഹ്, ഷഫീഖ്, ടി.എം.എ. ബഷീർ അഹമ്മദ്, കെ.വി. ഷിഹാബ്, വി.പി.യു. മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. Welfarparty march മദ്യനയത്തിനെതിരെ വെൽെഫയർ പാർട്ടിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.