പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാത വെള്ളത്തിലായി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്തെ അടിപ്പാതനിർമാണം വെള്ളത്തിലായി. കനത്ത മഴ തുടങ്ങിയതോടെ സമീപഭാഗങ്ങൾ ഇടിഞ്ഞുവീഴുന്നത് റെയിൽപാളത്തിനും നടപ്പാതകൾക്കും ഭീഷണിയാകുന്നുണ്ട്. അടിപ്പാതയുടെ പ്രവൃത്തി സ്തംഭിച്ചതോടെ നടപ്പാത മണ്ണിടിഞ്ഞുമൂടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പാപ്പിനിശ്ശേരി മേൽപാലം പ്രവൃത്തി നടക്കുന്നതിനാൽ പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് അടിപ്പാത അനുവദിച്ചത്. പ്രാഥമിക പ്രവൃത്തികൾ തുടങ്ങിയെങ്കിലും നിർമാണം അനിശ്ചിതമായി നീളുകയായിരുന്നു. കാലവർഷം തുടങ്ങിയതോടെ പ്രവൃത്തി നിർത്തിവെച്ചു. പ്രവൃത്തി പൂർത്തിയാക്കുന്നതിന് പി.കെ. ശ്രീമതി എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. ഏപ്രിൽ അവസാനം നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർപ്രവൃത്തികൾ നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.