'കോലുമിട്ടായി' സൗഹാർദത്തി​െൻറ പേരിലുണ്ടായ സിനിമയെന്ന്​ അണിയറപ്രവർത്തകർ

കൊച്ചി: 'കോലുമിട്ടായി' സൗഹാർദത്തി​െൻറ പേരിൽ ഉണ്ടായ സിനിമയാണെന്നും പ്രതിഫലം നൽകാതെയാണ് താരങ്ങൾ അഭിനയിച്ചതെന്നും നിർമാതാവ് അഭിജിത് അശോകനും സംവിധായകൻ അരുൺ വിശ്വനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാറി​െൻറ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ സിനിമയാണിത്. പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന മുഖ്യകഥാപാത്രം ഗൗരവ് മേനോ​െൻറ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇവർ. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുേമ്പ പ്രതിഫലം നൽകാൻ കഴിയില്ലെന്ന് അറിയിച്ച് കരാർ ഒപ്പിട്ടിരുന്നു. പിന്നീട് പ്രതിഫലത്തിന് അവകാശം ഉന്നയിക്കുന്നത് വഞ്ചനയാണ്. ഇത് സിനിമയുടെ അണിയറ പ്രവർത്തകരെ ഇകഴ്ത്താനാണ് ഉപകരിക്കുക. യാത്ര, ഭക്ഷണം എന്നിവക്ക് പലതവണ ഗൗരവിനും കുടുംബത്തിനും പണം നൽകിയിട്ടുണ്ട്. ഇതിനുപുറമെ സെറ്റിലെ പലരിൽനിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഗൗരവി​െൻറ മാതാപിതാക്കൾ പലരിൽനിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. അഞ്ചുലക്ഷം പ്രതീക്ഷിച്ചിടത്ത് 40 ലക്ഷം രൂപയോളം െചലവായി. പകുതി പണം പോലും ഇതുവരെ ലഭിച്ചിട്ടില്ല. സാറ്റ്ലൈറ്റ് അവകാശം ചാനലിന് നൽകാനുള്ള നടപടിയിലാണ്. എന്നാൽ, തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഞങ്ങളുടെ സിനിമ സ്വപ്നം പൂർത്തിയാക്കൻ സഹായിച്ചവരാണ് ഗൗരവും കുടുംബവും. അതിൽ ഞങ്ങൾക്ക് കടപ്പാടുണ്ട്. സിനിമക്ക് സാമ്പത്തിക നേട്ടമുണ്ടായാൽ നൽകാൻ തയാറാണ്. 150 രൂപ രജിസ്ട്രേഷൻ ഫീസ് കുട്ടികളിൽനിന്ന് ഇൗടാക്കി ഒാഡിഷൻ നടത്തിയത് ഹോട്ടലിന് വാടക നൽകാനാണ്. 200 ഒാളം പേർ അതിൽ പെങ്കടുത്തു. സിനിമയിൽ അഭിനയിച്ച മറ്റുബാലതാരങ്ങളും ഞങ്ങൾക്ക് പിന്തുണയുമായുണ്ടെന്നും ഇവർ അറിയിച്ചു. ആകാശ്, റോഷൻ, അഭിജിത്ത് എന്നീ ബാല താരങ്ങളും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.