മഹാരാജാസ്​ പ്രിൻസിപ്പലി‍െൻറ കസേര കത്തിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് എസ്.എഫ്.ഐ

കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പലി‍​െൻറ കസേര കത്തിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് എസ്.എഫ്.ഐ പ്രവർത്തന റിപ്പോർട്ട്. സംഭവത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് തെറ്റുപറ്റിയെന്ന് ജില്ലസമ്മേളനത്തി​െൻറ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ തന്നെ പറയുന്നത്. മഹാരാജാസ് കോളജിൽ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുള്ള ചില സംഭവങ്ങളുണ്ടായി. ഇതിൽ എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കണം. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.