റോഡി​െൻറ പദവി താഴ്​ത്തി; കൂത്തുപറമ്പിൽ മദ്യക്കട തുറന്നു

കൂത്തുപറമ്പ്: തലശ്ശേരി-കൂർഗ് റോഡി​െൻറ പദവി മാറ്റിയതിനെ തുടർന്ന് കൂത്തുപറമ്പ് ബിവറേജസ് ഷോറും പഴയ സ്ഥലത്തുതന്നെ പ്രവർത്തനമാരംഭിച്ചു. രണ്ടു മാസത്തിന് ശേഷം കടതുറന്നത് പടക്കംപൊട്ടിച്ചാണ് ഒരുവിഭാഗം ആഘോഷിച്ചത്. ദേശീയ-, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിക്കുള്ളിലുള്ള മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നായിരുന്നു ഏപ്രിൽ ഒന്നിന് കൂത്തുപറമ്പിലെ മദ്യക്കട പൂട്ടിയത്. ഒരു മാസം മുമ്പ് ഇത് നിടുംപൊയിലിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും വിൽപന കുറവായിരുന്നു. സംസ്ഥാനപാതയായ ചാല-പെരിങ്ങത്തൂർ റോഡും അന്തർസംസ്ഥാന പാതയായ തലശ്ശേരി--കൂർഗ് റോഡും കടന്നുപോകുന്നതിനെ തുടർന്നാണ് കൂത്തുപറമ്പ് സ്റ്റേഡിയം റോഡിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലൈറ്റിനും താഴുവീണത്. ഇതിനിടയിൽ വലിയ വെളിച്ചത്തേക്ക് ഷോപ്പ് മാറ്റാനുള്ള ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അധികൃതരുടെ നീക്കത്തിനെതിരെ ഒരു മാസക്കാലമാണ് വലിയവെളിച്ചത്ത് ജനകീയസമരം നടന്നിരുന്നത്. ഇതിനിടയിലാണ് ചാല-പെരിങ്ങത്തൂർ സംസ്ഥാനപാതയുടെയും തലശ്ശേരി-കൂർഗ് അന്തർ സംസ്ഥാന പാതയുടെയും പദവിയിൽ മാറ്റമുണ്ടായത്. പി.ഡബ്യൂ.ഡി അധികൃതർ നൽകിയ ക്ലീൻചിറ്റിനെ തുടർന്നാണ് കൂത്തുപറമ്പിൽ നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽതന്നെ ചില്ലറ വിൽപനകേന്ദ്രം തുറന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.