p13 updated file

atttnnnn all പേജ് 13ലെ ലീഡ് വാർത്തയുടെ (കെ.എസ്.ആർ.ടി.സി) updated file അയക്കുന്നു. നിർബന്ധമായും പുതിയ file ഉപയോഗിക്കുക കെ.എസ്.ആർ.ടി.സി: 201 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് മരവിപ്പിച്ചു തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നാല് മേഖലാ വർക്ഷോപ്പുകളിൽനിന്നായി 201 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് മരവിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് മാനേജ്മ​െൻറി​െൻറ നടപടി. പിരിച്ചുവിട്ട നടപടിയിൽ മന്ത്രി നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ജീവനക്കാെര നിലനിർത്താനാകുമോ എന്ന കാര്യം പരിശോധിക്കണമെന്നാണ് മന്ത്രി കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇൗ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി ശനിയാഴ്ച രാത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ സി.പി.എം അനൂകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) അടക്കം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മരവിപ്പിക്കൽ നടപടി. പ്രക്ഷോഭത്തി​െൻറ ആദ്യപടിയായി തിങ്കളാഴ്ച അഞ്ച് മേഖലാ വർക്ഷോപ്പുകളിലും കെ.സ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനാചരണങ്ങളും നിശ്ചയിച്ചിരുന്നു. എട്ടും ഒമ്പതും കൊല്ലം ജോലി ചെയ്തവരെയാണ് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയിരിക്കുന്നതെന്നും ഇതു ന്യായീകരിക്കാനാവില്ലെന്നുമാണ് കെ.എസ്.ആർ.ടി.ഇ.എയുടെ നിലപാട്. ജോലിയിൽ അനുഭവ പരിചയമുള്ളവരെ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ല, മാനുഷിക പരിഗണനയെങ്കിലും കാട്ടണമായിരുെന്നന്നും ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ നേരത്തേ പ്രതികരിച്ചിരുന്നു. ആലുവയിൽ 55ഉം മാവേലിക്കരയിൽ 61ഉം എടപ്പാളിൽ 52ഉം കോഴിക്കോട്ട് 33ഉം അടക്കം 201 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.