ബ്രഹ്മഗിരി താഴ്​വ​രയെ പരിസ്​ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു

വീരാജ്പേട്ട: കുടക് ജില്ലയിലെ ബ്രഹ്മഗിരി വന്യജീവിതാഴ്വരയെ പരിസ്ഥിതിലോല മേഖലയായി (ബഫർസോൺ) പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തെക്കൻ കുടകിലെ 7441 ഹെക്ടർ പ്രദേശങ്ങളാണ് ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 1640 ഹെക്ടർ പ്രദേശം വനഭൂമിയാണ്. വീരാജ്പേട്ട താലൂക്കിലെ ആർജി ഗ്രാമത്തിലെ 33.75 ഹെക്ടർ, നാങ്കാലയിലെ 281.72 ഹെക്ടർ, രുദ്രഹുപ്പയിലെ 546.18 ഹെക്ടർ, കുട്ടന്തിയിലെ 613.11 ഹെക്ടർ, ബേഗൂരിലെ 98.65 ഹെക്ടർ, ഹൈസൊഡ്ലൂരിലെ 350.80 ഹെക്ടർ, ബാടഗറേകരിയിലെ 536.40 ഹെക്ടർ, പറഗടകേരിയിലെ 1508.63 ഹെക്ടർ, വെസ്റ്റ്നെമ്മലയിലെ 151.25 ഹെക്ടർ, കുർച്ചി ഗ്രാമത്തിലെ 941.23 ഹെക്ടർ, കുട്ട ഗ്രാമത്തിലെ 640.02 ഹെക്ടർ എന്നിങ്ങനെയാണ് ഉത്തരവിൽ നിർദേശിക്കപ്പെട്ട ജനവാസകേന്ദ്രങ്ങൾ. ബാടഗ ഗ്രാമത്തിലെ 500.32 ഹെക്ടർ, തെറാലുവിലെ 781.51 ഹെക്ടർ, മഞ്ചള്ളിയിലെ 457.29 ഹെക്ടർ എന്നീ വനപ്രദേശങ്ങളെയും ഉത്തരവിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. പ്രദേശങ്ങളിൽ ഖനനവ്യവസായം, ജല, വായുമാലിന്യത്തിന് കാരണമാകുന്ന വ്യവസായങ്ങൾ, വൻ കെട്ടിടങ്ങൾ, റിസോർട്ടുകൾ, ജലവൈദ്യുതി പദ്ധതികൾ, മൊൈബൽ ടവർനിർമാണം തുടങ്ങിയവ പൂർണമായി നിരോധിക്കപ്പെടും. ചെറുകിട വ്യവസായം, കുടിവെള്ള ആവശ്യത്തിനുള്ള കുഴൽക്കിണർ, കോഴി-ആടുവളർത്ത് കേന്ദ്രങ്ങൾ തുടങ്ങുന്നതിന് കേന്ദ്രമന്ത്രാലയത്തി​െൻറ പ്രത്യേക അനുമതി ആവശ്യമായിവരും. ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി മൈസൂരുവിലുള്ള റീജനൽ കമീഷണറുടെ നേതൃത്വത്തിൽ ഉന്നതാധികാര കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ എം.എൽ.എമാർ, കലക്ടർ, പരിസ്ഥിതി-വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇതിൽ അംഗങ്ങളായിരിക്കും. ഉത്തരവ് നടപ്പായാൽ കുടകിലെ വിനോദസഞ്ചാരത്തിന് തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ പ്രതിഷേധവും തുടങ്ങി. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാഗമണ്ടല, അയ്യേങ്കരി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിച്ചു. കുടകിൽ 133 പേർക്ക് െഡങ്കിപ്പനി മടിക്കേരി: കുടക് ജില്ലയിൽ 133 പേർ ഡെങ്കിപ്പനി ബാധിച്ചവരായി കണ്ടെത്തി. ഇവരിൽ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ മൂന്ന്, മടിക്കേരി താലൂക്കിൽ ആറ്, സോമവാർപേട്ട താലൂക്ക് ആശുപത്രിയിൽ മൂന്നുപേർ എന്നിങ്ങനെയാണ് പ്രവശിപ്പിച്ചിട്ടുള്ളതെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ശിവകുമാർ പറഞ്ഞു. ജൂൺ 12 മുതൽ ജില്ലയിൽ ആരോഗ്യസുരക്ഷാ കാമ്പയിൻ നടത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ ഗോണിക്കുപ്പയിലെ സ്വകാര്യ ആശുപത്രിയിൽ ഏഴുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.