രണ്ടാം ശനിയും കോഴിക്കോട്​ ഹർത്താലും; കനത്തമഴയിലും തിരക്കിലുമലിഞ്ഞ്​ നഗരം

കണ്ണൂർ: രണ്ടാം ശനിയാഴ്ചയും കോഴിക്കോട് ജില്ലയിലെ ഹർത്താലും ഒന്നിച്ചുവന്നപ്പോൾ കനത്തമഴയിലും തലശ്ശേരിയിലും കണ്ണൂരിലും അനുഭവപ്പെട്ടത് വൻ തിരക്ക്. റമദാൻ പകുതിപിന്നിട്ടതോടെ വസ്ത്രങ്ങളുൾപ്പെടെ പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കായി മഴയെ വകവെക്കാതെ ആയിരങ്ങൾ നഗരങ്ങളിലെത്തുകയായിരുന്നു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷെപ്പട്ടതോടെ പലയിടത്തും കുരുക്ക് മുറുകി. വസ്ത്രശാലകളിൽ തിരക്കുകാരണം ആളുകളെ നിയന്ത്രിക്കേണ്ട സ്ഥിതിയും വന്നു. കോഴിക്കോട് ജില്ലയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഹർത്താലാണ് കണ്ണൂരിലേക്ക് ആളുകളൊഴുകാൻ കാരണം. ജോലിക്കും പഠനത്തിനുമായി കോഴിക്കോട് പോയിരുന്നവർ പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി കണ്ണൂരിലും തലശ്ശേരിയിലുമെത്തുകയായിരുന്നു. ഇന്നുകൂടി തിരക്ക് അനുഭവപ്പെടുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.