സി.എച്ച് സെൻറർ കാരുണ്യസംഗമം

തളിപ്പറമ്പ്: തളിപ്പറമ്പ് സി.എച്ച് സ​െൻററി​െൻറ ഫണ്ട് ശേഖരണാർഥം നാളെ മുതൽ 15വരെ കാരുണ്യസംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏമ്പേറ്റിൽ പ്രവർത്തിക്കുന്ന സി.എച്ച് സ​െൻററിൽ 14 മിഷ്യനുകളിലായി 28 വൃക്കരോഗികൾക്ക് പൂർണമായും സൗജന്യമായാണ് ഡയാലിസിസ് ചെയ്തുവരുന്നത്. ഒരുവർഷത്തിനുള്ളിൽ 8270 ഡയാലിസിസുകളാണ് നടന്നത്. കൂടാതെ, മയ്യിത്ത് പരിപാലനം, സൗജന്യ മരുന്നുവിതരണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങളുടെ വിതരണം, മിതമായനിരക്കിൽ മൂന്ന് ആംബുലൻസുകൾ, രക്തദാനസേന, പെയിൻ ആൻഡ് പാലിയേറ്റ് കെയർ എന്നിവയും നടത്തിവരുന്നുണ്ട്. കാരുണ്യസംഗമത്തി​െൻറ ഭാഗമായി തളിപ്പറമ്പ് സയ്യിദ് നഗറിൽ നാളെ സിറാജുദ്ദീൻ ദാരിമി കക്കാടും 13ന് ഇബ്രാഹീം ഖലീൽ ഹുദവി കാസർകോടും 14, 15 തീയതികളിൽ മുസ്തഫ ഹുദവി ആക്കോടും പ്രഭാഷണം നടത്തും. 15ന് സി.എച്ച് സ​െൻറർ ഡോക്യുമ​െൻററിയുടെ പ്രകാശനം മുസ്തഫ ഹുദവി ആക്കോട് നിർവഹിക്കും. 17ന് വനിതസംഗമവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തുമെന്ന് അബ്ദുൽ കരീം ചേലേരി, മഹമ്മൂദ് അള്ളാംകുളം, അഡ്വ. എസ്. മുഹമ്മദ്, കെ. മുസ്തഫ ഹാജി, കെ.കെ.പി. ഉമ്മർകുട്ടി എന്നിവർ അറിയിച്ചു. റേഷൻ കാർഡ് വിതരണം തളിപ്പറമ്പ്: താലൂക്ക് സപ്ലൈ ഓഫിസി​െൻറ പരിധിയിൽ ഈമാസം നാളെ മുതൽ 15വരെ തീയതികളിൽ പുതിയ റേഷൻ കാർഡുകളുടെ വിതരണം ചെയ്യുന്ന റേഷൻ കടകളുടെ വിവരം. നാളെ അരിപ്പാമ്പ്ര (റേഷൻകട നമ്പർ 38), കൊട്ടക്കാനം (73), പെരുമളാബാദ് (115), 13ന് കുട്ടാപറമ്പ് (69), അരംഗം (71), ഒറ്റത്തൈ (81), വായാട്ടുപറമ്പ് (82), 14ന് ചേടിച്ചേരി (118), കണ്ടകശ്ശേരി (97), ഇരിക്കൂർ (120), 15ന് ആലപ്പടമ്പ് (35), അരവൻചാൽ (41), മാതമംഗലം (52) എന്നീ റേഷൻകടക്ക് സമീപത്തുവെച്ച് വിതരണം ചെയ്യും. രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ ഫോട്ടോയെടുത്ത കാർഡുടമയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിയോ തിരിച്ചറിയൽരേഖകളുമായി എത്തി കാർഡ് കൈപ്പറ്റണം. കാർഡ് വിലയായി എ.എ.വൈ വിഭാഗത്തിലും മുൻഗണനവിഭാഗത്തിലും പെട്ടവർ 50 രൂപയും മുൻഗണന ഇതര വിഭാഗത്തിലുള്ളവർ 100 രൂപയും നൽകണം. പട്ടികവർഗ കുടുംബത്തിന് കാർഡ് സൗജന്യമായിനൽകും. ചികിത്സാനുകൂല്യത്തിന് അർഹതയുള്ളവർക്ക് സ്റ്റേറ്റ് പ്രയോറിറ്റി സീൽ പതിച്ചാണ് കാർഡ് നൽകുക. പുതിയ കാർഡ് പ്രകാരമായിരിക്കും ഈ മാസം മുതൽ റേഷൻവിതരണം നടക്കുക. അന്തിമപട്ടിക റേഷൻകടയിൽ സമർപ്പിച്ചുകഴിഞ്ഞാലുടൻ വിതരണം ആരംഭിക്കും. റേഷൻകാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവരുടെ ലിസ്റ്റ് റേഷൻ കടകളിൽ ലഭ്യമാണ്. അത് പരിശോധിച്ച് ആധാർ പകർപ്പുകൾ നൽകാത്തവർ പുതിയ കാർഡ് വാങ്ങുമ്പോൾ ആധാർ കാർഡ് കോപ്പി കടയിൽ ഏൽപിക്കേണ്ടതാണെന്ന് ടി.എസ്.ഒ സാബു ജോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.