അനുമോദിച്ചു

ചെറുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഡി.വൈ.എഫ്‌.ഐ ചെറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ . സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിവില്‍ സർവിസ് പരീക്ഷാജേതാവ് രീഷ്മ രമേശന്‍ മുഖ്യാതിഥിയായി. കെ.പി. സനൂജ് അധ്യക്ഷത വഹിച്ചു. കെ.വി. ഗോവിന്ദന്‍, പി. സജികുമാര്‍, പി. കൃഷ്ണന്‍, എം. അരുണ്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍പ്രേം സ്വാഗതവും കെ.എം. ശ്രീകാന്ത് നന്ദിയും പറഞ്ഞു. വിജയോത്സവം ചെറുപുഴ: സ​െൻറ് ജോസഫ്സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.വി. ശശി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൗഭാഗ്യ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ് ഓണാട്ട്, എം. ജെയിംസ്, സിജി പോള്‍ എന്നിവര്‍ സംസാരിച്ചു. chpz dyfi anumodhanam ചെറുപുഴയില്‍ ഡി.വൈ.എഫ്‌.ഐ അനുമോദനയോഗം സി. കൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.