പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 40കാരനെതിരെ കേസ്

മഞ്ചേശ്വരം: 15കാരിയെ ബലാത്സംഗംചെയ്ത പരാതിയില്‍ 40കാരനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബായാര്‍ പെറുവാഡിയിലെ നാരായണനെതിരെയാണ് (40) കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15കാരിയുടെ പരാതിയിലാണ് കേസ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെ അടക്കപെറുക്കാന്‍ സഹായം അഭ്യർഥിച്ച് വിളിച്ച് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മൂന്നുപ്രാവശ്യം പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഒളിവില്‍പോയ പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.