ദേവകി വധക്കേസ്​ ക്രൈംബ്രാഞ്ച് എസ്​.പി ഡോ. എ. ശ്രീനിവാസ്​ അന്വേഷിക്കും

കാസർകോട്: പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ (68) കൊലപ്പെടുത്തിയ കേസി​െൻറ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്.പി ഡോ. എ. ശ്രീനിവാസനാണ് അന്വേഷണചുമതല. ലോക്കൽ പൊലീസി​െൻറ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടർന്നാണ് അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമുണ്ടായത്. തനിച്ച് താമസിച്ചിരുന്ന ദേവകിയെ 2017 ജനുവരി 13നാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.