ജില്ലയിൽ വിദേശമദ്യ വിൽപനാനുമതി ഒരു ബാറിന്​ മാത്രം; പത്തെണ്ണം തുറക്കാനാവില്ല

കാസർകോട്: സർക്കാർ മദ്യനയം മാറ്റിയെങ്കിലും ജില്ലയിൽ 11 ബാറുകളിൽ വിദേശമദ്യ വിൽപന ഉണ്ടാകില്ല. 12 ബാറുകൾ ജില്ലയിലുണ്ടെങ്കിലും ഇവയിൽ ഒന്ന് മാത്രമാണ് വിദേശമദ്യവിൽപന നടത്താൻ അനുമതി തേടിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ രാജ് െറസിഡൻസി ഹോട്ടലിലെ ബാറാണ് അനുമതിനേടിയത്. ഉദുമ കാപ്പിൽ ബീച്ചിലെ റിസോർട്ടിന് സർക്കാർ നിർദേശിച്ച മാനദണ്ഡപ്രകാരം സ്റ്റാർ പദവിയും ബാർ നടത്തുന്നതിനുള്ള അർഹതയുമുണ്ടെങ്കിലും അവർ അപേക്ഷ നൽകിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവുപ്രകാരം സംസ്ഥാനപാതയിൽനിന്നുള്ള ദൂരപരിധി പാലിക്കാൻ പ്രത്യേക ക്രമീകരണമൊരുക്കിയാണ് വിദേശമദ്യവിൽപനക്ക് അനുമതി നേടിയത്. മറ്റ് 10 മദ്യശാലകളും ദേശീയ സംസ്ഥാന പാതയോരങ്ങളിലായതിനാൽ സുപ്രീംകോടതിയുടെ വിലക്ക് കാരണം തുറക്കാനാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.