ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെ നടപടി -^മന്ത്രി

ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെ നടപടി --മന്ത്രി കാസർകോട്: ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെയാകും നടപടിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഭൂമി കൈയേറ്റം അനുവദിക്കില്ല. 1977 ജനുവരി ഒന്നിന് മുമ്പ് വനംഭൂമിയിൽ താമസിച്ചുവരുന്നവർക്ക് കൈവശാവകാശ രേഖ നൽകും. പുതിയ അപേക്ഷകർക്ക് എത്ര ഭൂമി നൽകാമെന്നതിന് മാനദണ്ഡമുണ്ടാകും. കൈയേറ്റങ്ങൾക്ക് നിയമസാധുതയില്ല. പരാതി ലഭിച്ച ബേഡഡുക്ക, കുറ്റിക്കോൽ, പനയാൽ, പാടി, കാസർകോട് വില്ലേജുകളിൽ ഭൂമി കൈേയറ്റം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ഭൂരഹിതർ നൽകിയ അപേക്ഷകൾ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നിരസിക്കരുത്. അപേക്ഷകൾ ജനപ്രതിനിധികൾ ഉൾപ്പെട്ട ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിക്കണം. ഭൂമി കൈയേറ്റം തടയാൻ ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവൻ പട്ടികജാതി--വർഗ വിഭാഗങ്ങൾക്കും ഭൂമി ഉറപ്പ് വരുത്തും. പട്ടികജാതി--വർഗ കോളനികളിൽ കൈവശഭൂമിക്ക് പട്ടയം നൽകും. ജില്ലയിലെ മിച്ചഭൂമിയുടെ കൃത്യമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. അർഹരായ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.