പ്രതിഷേധ പ്രകടനവും പൊതുയോഗവും

പാനൂർ: ഡൽഹി എ.കെ.ജി ഭവനിൽ കയറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഫാഷിസ്റ്റ് ഗുണ്ടായിസത്തിനെതിരെ പാനൂർ ഏരിയയിലെ പതിനഞ്ച് ലോക്കൽ കേന്ദ്രങ്ങളിലായി അറുപതോളം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ പ്രകടനവും ബസ്സ്റ്റാൻഡിൽ പൊതുയോഗവും നടന്നു. ഏരിയ സെക്രട്ടറി കെ.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം പി. ഹരീന്ദ്രൻ, എ.വി. ബാലൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസ് പാനൂർ: ജീവിതശൈലി രോഗങ്ങൾക്ക് പ്രതിരോധം ആയുർവേദത്തിലൂടെ എന്ന സന്ദേശവുമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ ഉൽപന്നങ്ങളുടെ പരിചയെപ്പടുത്തലും നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ അധ്യക്ഷത വഹിച്ചു. ആദ്യ വാങ്ങൽ സാമൂഹിക പ്രവർത്തകൻ കെ.വി. ഇസ്മായിൽ കെ.പി. മോഹനനിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു. ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, ശ്രീജിത്ത്, എൻ.പി. സരിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.