അഡ‌ൂര്‍ ഹയര്‍സെക്കൻഡറി സ്‌ക‌ൂളിന് 24 കോടിയുടെ വികസന പദ്ധതി

ദേലംപാടി: അഡ‌ൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌ക‌ൂളി​െൻറ വികസനത്തിന് 24 കോടി ര‌ൂപയുടെ പദ്ധതി വിദ്യാലയ വികസന സെമിനാറില്‍ അവതരിപ്പിച്ച‌ു. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മൂന്ന് കോടി ര‌ൂപ നല്‍ക‌ും. പ‌ൂർവ വിദ്യാര്‍ഥികള്‍ ത‌ുക വാഗ്‌ദാനം ചെയ്‌തു. സ്‌റ്റാഫ് കൗണ്‍സില്‍ ലക്ഷം ര‌ൂപ നല്‍ക‌ും. സെമിനാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്‌ത‌ു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡൻറ് എ. മ‌ുസ്തഫ അധ്യക്ഷത വഹിച്ച‌ു. ഡി.ഡി.ഇ ഇ.കെ. സ‌ുരേഷ്ക‌ുമാര്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ചിലെ അംഗങ്ങളെ ആദരിച്ച‌ു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മ‌ുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരെയും എല്‍.എസ്.എസ്, യ‌ു.എസ്.എസ് വിജയികളെയും ഡി.ഇ.ഒ കെ. നാഗവേണി അന‌ുമോദിച്ചു. ഹെഡ്‌മാ‌സ്റ്റര്‍ അനീസ് ജി. മ‌ൂസാന്‍ വികസനരേഖ അവതരിപ്പിച്ച‌ു. സി.കെ. ക‌ുമാരന്‍, രത്തന്‍ക‌ുമാര്‍, സി. ഗംഗാധരന്‍, കമലാക്ഷി, ബി. മാധവ, എ. ശശികല, ടി. നാരായണന്‍, ഗ‌ുലാബി, എ. ചന്ദ്രശേഖരന്‍, എ.കെ. മ‌ുഹമ്മദ് ഹാജി, ജെ. ജയലക്ഷ്‌മി, ബി. കൃഷ്‌ണ നായക്ക്, ബഷീര്‍ പള്ളങ്കോട്, എം.പി. മൊയ്‌തീന്‍ക‌ുഞ്ഞി, എ. ധനഞ്ജയന്‍, എ.വി. ഉഷ, എച്ച്. പത്മ, ഡി. രാമണ്ണ, എം. ഗംഗാധരന്‍, എച്ച്. രാധാകൃഷ്‌ണ എന്നിവര്‍ സംസാരിച്ച‌ു. അഡ്വ. എ.പി. ഉഷ സ്വാഗതവ‌ും പ്രിന്‍സിപ്പൽ ടി. ശിവപ്പ നന്ദിയ‌ും പറഞ്ഞ‌ു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.