ജോലി വാഗ്ദാനംചെയ്ത് പണംതട്ടൽ; യുവതി അറസ്​റ്റിൽ

മംഗളൂരു: സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്ത് 300ലേറെ പേരില്‍നിന്ന് പണംതട്ടിയ യുവതിയെ ദുര്‍ഗസേന പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മംഗളൂരു നാഗൂരിയില്‍ താമസിക്കുന്ന ഉഡുപ്പി ഉദ്യാവര്‍ സ്വദേശി ഗീത ഷേണായിയാണ് പിടിയിലായത്. ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യുവതി പ്രധാനമന്ത്രിയുടെ 'മോദി പദ്ധതി'യില്‍ ജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്. ഇവരെ ബന്തര്‍ പൊലീസ് അറസ്റ്റ്ചെയ്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.