ഹൗസിങ്​​ ബോർഡ്​ ഫ്ലാറ്റിലെ മലിനജലം റോഡിൽ ഒഴുക്കുന്നു; പരിസരവാസികൾ പ്രക്ഷോഭത്തിലേക്ക്​

കാസർകോട്: ഹൗസിങ് ബോർഡി​െൻറ ഫ്ലാറ്റുകളിൽ നിന്നുള്ള മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും ഫലംകാണാത്തതിനാൽ പരിസരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിദ്യാനഗർ ഉദയഗിരിയിലെ ഹൗസിങ് േബാർഡി​െൻറ ഫ്ലാറ്റുകളിൽ നിന്നാണ് മലിനജലം മധൂർ പഞ്ചായത്തിലെ ഉദയഗിരി - മാഹിൻ നഗർ ക്രോസ് റോഡിലേക്ക് ഒഴുക്കിവിടുന്നത്. ഇതിനെതിരെ മാഹിൻനഗർ റസിഡൻറ്സ് അസോസിയേഷനാണ് രംഗത്തുവന്നത്. ഒട്ടേറെ വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ നിരവധിയാളുകൾ ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡാണിത്. മലിനജലം കെട്ടിക്കിടന്നു ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴി കാൽനടപോലും ദുഷ്കരമായി. സമീപത്തെ വീട്ടുകാരും അസഹ്യമായ ദുർഗന്ധം കാരണം പൊറുതിമുട്ടിക്കഴിയുകയാണ്. ഹൗസിങ് ബോർഡി​െൻറ ഒാവുചാൽ നിർമാണത്തിലെ അപാകതയാണ് മലിനജലം റോഡിലേക്കൊഴുകാൻ കാരണമായി പറയുന്നത്. ഇതിനെതിരെ വിദ്യാനഗർ പൊലീസ്, മധൂർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവർക്ക് പരാതി നൽകി ആറ് മാസത്തോളം കഴിഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മാലിന്യങ്ങൾ റോഡരികിൽ സ്ഥാപിച്ച തുറന്ന മാലിന്യ സംഭരണിയിൽ നിക്ഷേപിക്കുന്നതും പരിസരവാസികൾക്ക് ദുരിതമായി മാറി. ഇത് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയും ഫലം കണ്ടില്ല. പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഇൗ സാഹചര്യത്തിൽ സമരപരിപാടികൾ ആവിഷ്കരിക്കാൻ റസിഡൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രസിഡൻറ് സെബാസ്റ്റ്യൻ മാസ്റ്റർ, മുഹമ്മദലി, കെ.പി. മുഹമ്മദ് കുഞ്ഞി, പി.എ. ഖലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.