സുബീഷി​െൻറ മൊഴി: ഡിവൈ.എസ്​.പിമാർക്കെതിരെ നിയമ നടപടി സ്വീകരിക്കും

കണ്ണൂർ: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സുബീഷി​െൻറ വെളിപ്പെടുത്തൽ പുറത്തുവന്ന സംഭവത്തിൽ ഡിവൈ.എസ്.പിമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ചാനലുകള്‍ പുറത്തുവിട്ട ദൃശ്യത്തില്‍ പുതുതായി ഒന്നുമില്ല. നേരത്തെതന്നെ സി.പി.എം ഉന്നയിച്ച ആരോപണങ്ങളാണ് ഇവയിലുള്ളത്. സുബീഷിെന മര്‍ദിച്ച് അവശനാക്കിയാണ് തലശ്ശേരി, കണ്ണൂര്‍ ഡിവൈ.എസ്.പിമാര്‍ മൊഴിയെടുത്തത്. ഇവര്‍ക്കെതിരെ സുപ്രീംകോടതി വരെ നിയമനടപടിയുമായി പോകും. തന്നെ മര്‍ദിച്ചും പ്രലോഭനങ്ങള്‍ നല്‍കിയുമാണ് മൊഴിരേഖപ്പെടുത്തിയതെന്ന് സുബീഷ് തന്നെ ജഡ്ജിയോട് പറഞ്ഞിട്ടുണ്ട്. വിവരാവകാശപ്രകാരം ലഭിച്ച ദൃശ്യമാണ് ചാനലുകള്‍ പുറത്തുവിട്ടത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്ത ദൃശ്യം പുറത്തുവിടുമോ എന്നും അദ്ദേഹം ചോദിച്ചു. ആ മൊഴി പുറത്തുവന്നാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.